തിരുവനന്തപുരം: കിളിമാനൂരില്‍ സിപിഎം. ആററിങ്ങല് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി അഡ്വ. സമ്പത്തിന്റെ 80ാംനമ്പര്‍ ബൂത്ത് കത്തിച്ചു. കിളിമാനൂര്‍ പഞ്ചായത്തില്‍ ആലത്തുകാവ് പറങ്കിമാംവിളയിലെബൂത്ത് തിങ്കളാഴ്ച രാത്രിയില്കത്തിച്ചതായിട്ടാണ് ഇന്ന് കാലത്ത് പ്രവര്‍ത്തകര്‍ കണ്ടത്.
ആലത്തുകാവില്‍ അരുണ്‍ നിവാസില്‍ ശോഭനയുടെ വീടിനോട് കചേര്ന്ന് വീടിന്റെ മുന്‍വശത്ത് നിര്‍മ്മിച്ചിരുന്ന തടിയില്‍ നിര്‍മ്മിച്ചിരുന്ന ബൂത്ത് പൊളിച്ചടുക്കി തീയിട്ട് കത്തിച്ച് നശിപ്പിക്കുകയായിരുന്നുവെന്ന് കിളിമാനൂര്‍ പോലീസ് പറഞ്ഞു. വീടിന് തീയിട്ടില്ലായിരുന്നു.വീട്ടില്‍ ആള് താമസം ഇല്ല. എങ്കിലും വീടിന്റെ കതക് ചവിട്ടിപ്പൊളിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് കിളിമാനൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണംതുടങ്ങി. ഇതു സംബന്ധിച്ച് ബൂത്ത് സെക്രട്ടറി കൂടിയായ മുന്‍ കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളീധരന് കിളിമാനൂര്‍ പോലീസ്സില്‍ പരാതിനല്‍കി. പോലീസ് കേസ്സെടുത്ത് അന്വേഷണംതുടങ്ങി.