തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവര്‍ണര്‍ പി സദാശിവം. പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന് ഗുണം ചെയ്തു. സ്കില്‍ ഇന്ത്യ, ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ നേട്ടമുണ്ടാക്കി. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി മുഖ്യമന്ത്രി നടത്തുന്ന ഇടപെടലുകള്‍ മികച്ചതെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പറഞ്ഞ ഗവര്‍ണര്‍ പുനര്‍നിര്‍മ്മാണത്തില്‍ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. പുനര്‍നിര്‍മ്മാണത്തെ കുറിച്ചുള്ള അനാവശ്യ വിവാദങ്ങള്‍ പാടില്ല. അക്രമ സമരങ്ങളും ഹര്‍ത്താലുകളും എങ്ങനെ ഒഴിവാക്കാമെന്ന് നാം സ്വയം ചോദിക്കണമെന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

