പാലക്കാട് സിപിഐഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു വളരെ മോശമായി പെരുമാറുന്നുവെന്നും യോഗത്തിൽ വച്ച് തന്നെ അവഹേളിച്ചെന്നും അബ്ദുൾ ഷുക്കൂർ ആരോപിക്കുന്നു.
പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ. ഇദ്ദേഹം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാടെ പ്രധാന സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് ഷുക്കൂറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിർത്താനാണ് ശ്രമം.അതേസമയം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചതോടെ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നു. ഇന്ന് എൽഡിഎഫിന്റെ ആദ്യതിരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.


