തൃശൂര്‍ പൂരം അലങ്കോലമായ ദിനം സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന വീഡിയോ പുറത്ത്. പൂരം അലങ്കോലമായ ദിവസം തിരുവമ്പാടിയിലെക്കാണ് സുരേഷ് ഗോപി ആംബുലൻസിൽ വന്നത്. സ്വഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഇറങ്ങി. രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസിൽ എൻഡിഎ സ്ഥാനാർഥി കയറിയത് വൻ വിവാദമായിരുന്നു.
പൂരം നിര്‍ത്തിവയ്ക്കുന്ന സാഹചര്യത്തില്‍ ആദ്യം എത്തിയത് സുരേഷ് ഗോപി ആയിരുന്നു. ആംബുലൻസില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ആ ഘട്ടത്തില്‍ തന്നെ ഉയര്‍ത്തിയിരുന്നു. ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു വീഡിയോ പുറത്തിറങ്ങി. പൂരത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നും പ്രത്യക്ഷപ്പെടാതെയിരുന്ന എൻഡിഎ സ്ഥാനാര്‍ത്ഥി സേവാഭാരതി ആംബുലൻസില്‍ ആ സമയം വന്നുവെന്നുള്ളത് ദുരൂഹമാണെന്ന് സിപിഐ നേതാവ് വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.


