കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീടുകള്‍ അടുത്തമാസം 15നകം കൈമാറണമെന്ന് ഹൈക്കോടതി. ദുരിത ബാധിതര്‍ക്ക് വേണ്ടിയാണ് കോടതി സംസാരിക്കുന്നത്. 36 വീടുകളുടെ ജീര്‍ണാവസ്ഥ പരിഹരിക്കാന്‍ 24 ലക്ഷം മാത്രമാണ് നല്‍കേണ്ടത്. പ്രത്യേക പരിഗണന വേണ്ട ആളുകളാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. അതിനാല്‍ സമയബന്ധിതമായി ഇവരെ മാറ്റി പാര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീടുകളുടെ ജീര്‍ണാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. ഹര്‍ജിയില്‍ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ ഓണ്‍ലൈനില്‍ ഹാജരായി. വീടുകളുടെ ഉദ്ഘാടനം നടത്തി ക്രെഡിറ്റ് എടുത്തോളൂ എന്നും, തനിക്ക് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചാല്‍ മതിയെന്നും വാദത്തിനിടെ ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു