കെ. മുരളീധരന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് സ്ഥിരീകരണം. വടകര എംപിയായ കെ. മുരളീധരന് കഴിഞ്ഞ ദിവസം ചെക്യാട് പഞ്ചായത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ വരന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ എംപിയോട് സ്രവ പരിശോധന നടത്താന്‍ കലക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. തലശ്ശേരി സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പിയൂഷ് നമ്പൂതിരിപ്പാടാണ് എംപിയെ ഇക്കാര്യം അറിയിച്ചത്.