കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തിനെക്കുറിച്ച് ഖത്തര്‍ പോലീസിന് വിവരം നല്‍കിയതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലറെ കൊടിസുനി ഭീഷണിപ്പെടുത്തിയെന്ന് പരാതി.
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതിയാണ് കൊടിസുനി. ഖത്തറില്‍ ജുവലറി ഉടമകൂടിയായ ലീഗ് കൗണ്‍സിലര്‍ കോഴിശ്ശേരി മജീദാണ് പരാതിക്കാരന്.
കൊടുവള്ളി നഗരസഭയിലെ 24ാം വാര്‍ഡ് കൗണ്‍സിലറാണ് മജീദ്. തന്റെ കുടുംബത്തെയും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും ഇന്ത്യന്‍ എംബസിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കുമെന്നും ഖത്തറിലുള്ള കോഴിശ്ശേരി മജീദ് പറഞ്ഞു.
ഭീഷണിപ്പെടിത്തിക്കൊണ്ടുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും മജീദ് പുറത്തുവിട്ടിട്ടുണ്ട്. ഈ മേഖലയില്‍ കുറേക്കാലമായി കളിക്കുന്നതാണ്, നമുക്ക് കാണേണ്ടി വരും എന്നാണ് ഫോണില്‍ വിളിച്ച് കൊടിസുനി ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു.


