കാസര്‍കോട്: മകളുടെ ഭര്‍ത്താവ് തട്ടിക്കൊണ്ടു പോയ 48കാരന്കൊല്ലപ്പെട്ടു. ഉപ്പള ബേക്കൂര്‍ ശാന്തിഗുരി സ്വദേശി അല്ത്താഫ്ആണ് മരിച്ചത്. മരുമകന് ബന്തിയോട് കുക്കാറിലെ ഷബീര്‍ മൊയ്തീന് ഒളിവിലാണ്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷബീര്‍ മൊയ്തീന്.
മയക്കുമരുന്നിന് അടിമയായ ഷബീര്‍ ഭാര്യ സറീനയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതേ തുടര്‍ന്ന് അല്‍ത്താഫ് ഏതാനും ദിവസം മുമ്ബ് മകളെ ബേക്കൂരിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ വൈരാഗ്യമാണ് അല്‍ത്താഫിനെയും രണ്ട് മക്കളിലൊരാളെയും തട്ടിക്കൊണ്ടു പോകാനിടയാക്കിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് അല്‍ത്താഫിന്റെ മകള്‍ സറീനയുടെ ഭര്ത്താവ്ഷബീര് മൊയ്തീന് അല്‍ത്താഫിനെയും രണ്ട് മക്കളിലൊരാളെയുംരാത്രി കാറില്‍ തട്ടിക്കൊണ്ടു പോയത്.
കുടുംബം തൊട്ടു പിന്നാലെ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. പിന്നീട് കുട്ടിയെ ഷബീര്‍ വിട്ടയച്ചു. എന്നാല്‍ അല്‍ത്താഫിനെ വിട്ടയച്ചില്ല. പിന്നീട് അന്വേഷണങ്ങള്‍ക്കൊടുവിലാണ് അല്‍ത്താഫിനെ മംഗളൂരുവിലെ ആശുപത്രി വരാന്തയ്ക്കു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്.
അത്യാസന്ന നിലയിലായിരുന്നു അല്‍ത്താഫ്. ഉടന്‍ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.

