ജസ്നയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന ചോദ്യവുമായി കുടുംബം സഹപാഠികളും അധ്യാപകരും. രംഗത്തെത്തി. സര്‍ക്കാരിനെയും അന്വേഷണ സംഘത്തെിനെതിരെയും രൂക്ഷ വിമര്‍ശനവുമായാണ് കുടുംബം രംഗത്തെത്തിയത്.
കുടുംബത്തിന് നേരെ വരുന്ന ആരോപണങ്ങള്‍ മനോവിഷമം ഉണ്ടാക്കുന്നുവെന്നും അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമമുണ്ടെന്നും ജസ്നയുടെ സഹോദരന് ജെയ്സ് ആരോപിച്ചു.
ആദ്യ ഘട്ടത്തില്‍ കേസന്വേഷിച്ചവര്‍ ഗൗരവം കൊടുക്കാത്തതും ജാഗ്രത പുലര്‍ത്താത്തതുമാണ് ജസ്ന തിരോധാന കേസിന്റെ ഉത്തരം അനന്തമായി നീളാന്‍ കാരണമെന്നു ജസ്നയുടെ കോളേജിലെ അധ്യാപകന് മെന്‍ഡല്‍ ജോസ് പറഞ്ഞു.തുടക്കം മുതല്‍ അര്‍ഹമായ പരിഗണന നല്‍കിയില്ല.ഇത് തെളിവുകള്‍ നശിക്കാന്‍ കാരണമായി. ജസ്നയും ആണ് സുഹൃത്തും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെക്കുറിച്ചു കൂടുതലായി അറിയില്ലെന്നും അധ്യാപകന് പറഞ്ഞു.
ജസ്നയെ കാണാതായത് മാര്‍ച്ച് 22നാണ്. അപ്പോള്‍തന്നെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏപ്രില്‍ മൂന്നിനാണു പോലീസ് ക്യാംപസില്‍ വരുന്നത്. ഇതില്‍നിന്നു മനസ്സിലാകുന്നതു പോലീസ് ആദ്യഘട്ടത്തില്‍ വേണ്ട ജാഗ്രത പുലര്ത്തിയില്ലെന്നാണെന്നും അധ്യാപകന് പറഞ്ഞു. ജസ്ന പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയ വിദ്യാര്‍ഥിയാണ്. അങ്ങനെയൊരു കുട്ടി ഈ നാട്ടില്‍നിന്ന് അപ്രത്യക്ഷയായി എന്ന കാര്യം വിശ്വസിക്കാനാകുന്നില്ല.ജസ്നയുടെ ആണ് സുഹൃത്തിനെ സംബന്ധിച്ചു ചില ആക്ഷേപങ്ങള്‍ കേട്ടു. എന്നാല്‍ ആ വിദ്യാര്‍ഥിയും ക്യാംപസില്‍ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നയാളാണെന്നും മെന്‍ഡല്‍ ജോസ് പറഞ്ഞു.


