എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. കേരള സര്‍ക്കാര്‍ പരാജയപ്പെട്ട സര്‍ക്കാരാണെന്നും ദുരന്തങ്ങളിലെല്ലാം പ്രതിപക്ഷവും സര്‍ക്കാരിനോട് പൂര്‍ണമായി സഹകരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച്ചകളെല്ലാം എണ്ണി പറഞ്ഞാണ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തോട് പ്രതികരിച്ചത്. അഴിമതി, ആര്‍ഭാടം, ബന്ധുനിയമനം, പ്രളയഫണ്ട് തട്ടിപ്പ്, പി.എസ്.സി തട്ടിപ്പ്, രാഷ്ട്രീയ കൊലപാതകങ്ങള്‍, കെടുകാര്യസ്ഥത, പിടിപ്പുകേട് തുടങ്ങിയവയായിരുന്നു എല്‍ഡിഎഫ്് സര്‍ക്കാരിന്റെ ഭരണത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെിതിരായ കേരളത്തിന്റെ ചെറുത്തു നില്പ് ജനങ്ങളുടെ നേട്ടമാണെന്നും പിആര്ഏജന്സികളുടെ സഹായത്തോടെ ആര്‍ക്കും എന്തും പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

