കൊച്ചി: ഫ്രൂട്ട് സ്റ്റാള്‍ സ്ഥാപനത്തിന്റെ അവകാശം സംബന്ധിച്ചുള്ള തര്‍ക്കം ഒടുവില്‍ സ്ഥാപന ഉടമയുടെ കൊലപാതകത്തില്‍ കലാശിച്ചു. ഐമുറി സ്വദേശി ബേബിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്ബാവൂരിലാണ് സംഭവം. ഫ്രൂട്സ് സ്റ്റാള്‍ നടത്തുകയാണ് കൊല്ലപ്പെട്ട ബേബി. സ്ഥാപനത്തിന്റെ അവകാശം സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്.

ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ഇയാളുടെ സഹോദരിയുടെ മക്കളുമായി കഴിഞ്ഞ കുറെ നാളായി തര്‍ക്കത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് ബേബിയുടെ കടയിലെത്തി സഹോദരിയുടെ മക്കളായ മിഥുനും നിഖിലും ഇവരുടെ സുഹൃത്ത് സുബിനും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ബേബിയുടെ മകന് ശ്യാമിനും ഗുരുതര പരിക്കേറ്റു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള സുബിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളായ മിഥുനും നിഖിലും ഒളിവിലാണ്.


