കോഴിക്കോട്: കോഴിക്കോട് ലോ കോളേജില്‍ എസ് എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. എ ഐ എസ് എഫ് പ്രവര്‍ത്തകനായ ഡല്വിന്, എസ് എഫ് ഐ പ്രവര്ത്തകന് അനുരാഗ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കോളേജ് യൂണിയന് ഓഫീസ് എസ്എഫ്ഐ ഏകപക്ഷീയമായി കൈയ്യടക്കി വച്ചിരിക്കുന്നത് എ ഐ എസ് എഫ് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. യൂണിയന് ഓഫീസിന് ചുവന്ന പെയിന്റ് അടിച്ചതിനെ ചൊല്ലി കഴിഞ്ഞ ദിവസം കെ എസ് യു – എസ് എഫ് ഐ സംഘര്‍ഷം ഉണ്ടായിരുന്നു.


