കൊച്ചി: കൊച്ചി മെട്രോ സർവീസിൽ തടസം നേരിടുന്നു. കലൂരിൽ വച്ച് ട്രെയിനിന് പ്രശ്നം ഉണ്ടായതിനെ തുടർന്നാണ് മെട്രോ സർവീസിൽ തടസം നേരിട്ടത്. പ്രശ്നം നേരിട്ട ട്രെയിനിനെ മറ്റൊരു ട്രെയിനുമായി ബന്ധിപ്പിച്ച് മുട്ടം യാർഡിലേക്ക് കൊണ്ടുപോകുകയാണ്. ആലുവ ഭാഗത്തേക്കുള്ള ട്രെയിനുകൾക്കാണ് തടസ്സം നേരിടുന്നത്.
സർവീസ് അൽപസമയത്തിനകം പുനരാംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എട്ടുമണിക്കാണ് എം.ജി റോഡ് മെട്രോ സ്റ്റേഷനും കലൂർ മെട്രോ സ്റ്റേഷനും ഇടയിൽ വച്ച് ട്രെയിനിന് സാങ്കേതിക തടസമുണ്ടായത്. പിന്നീട് മറ്റൊരു ട്രെയിൻ എത്തിച്ച് ആളുകളെ കലൂരിൽ ഇറക്കി. സാങ്കേതിക തടസം നേരിട്ട ട്രെയിൻ മുട്ടം യാർഡിലേക്കാണ് കൊണ്ടുപോവുകയായിരുന്നു.


