ന്യൂഡല്‍ഹി: വിദ്വേഷ സിനിമയായ ‘കേരള സ്റ്റോറി 2’ന്റെ ടീസര്‍ പിന്‍വലിച്ചിട്ടില്ലെന്ന് നിര്‍മാതാക്കള്‍. സണ്‍ഷൈന്‍ പിക്ചേഴ്സാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. ടീസര്‍ പിന്‍വലിച്ചെന്ന പ്രചാരണം തെറ്റാണെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. സിനിമയുടെ ടീസറിനെതിരെ കേരള ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണം.
കേരള സ്റ്റോറി 2 ടീസര്‍ പിന്‍വലിച്ചതായ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സണ്‍ഷൈന്‍ പിക്ചേഴ്സ് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലാണുള്ളത്. ടീസര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു കോടതിയും ഉത്തരവിട്ടിട്ടില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.


