കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ കുടുംബത്തിന് വീടൊരുക്കുമെന്നറിയിച്ച് ഹൈബി ഈഡന് എംഎല്‍എ. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1000 ചതുരശ്ര അടി വീസ്തീര്‍ണമുള്ള വീടിന്റെ രൂപരേഖ തയാറായെന്ന് അദ്ദേഹം പോസ്റ്റിലൂടെ അറിയിച്ചു.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്
കാസർഗോഡ് കൃപേഷിന്റെ ഭവനം എന്റെ ഓഫീസിൽ നിന്നും ആർക്കിടെക്ടും സംഘവും സന്ദർശിച്ചു.പുതിയ ഭവനം നിർമ്മിക്കുന്നതിനുള്ള സ്ഥലത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചു. ബഹു.കെ.പി.സി.സി പ്രസിഡന്റ് ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ അവറുകളുടെ അനുമതിയോടെ, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.ഡീൻ കുര്യാക്കോസിന്റെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള ഭവനത്തിന്റെ രൂപരേഖ തയ്യാറായി.
ശുചി മുറികളോട് കൂടിയ 3 കിടപ്പുമുറികൾ, സ്വീകരണ മുറി, ഭക്ഷണ മുറി മുതലായവ അടങ്ങിയതാണ് രൂപരേഖ. 50 ദിവസത്തിനുള്ളിൽ ഭവന നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കൃപേഷിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് കുടുംബാംഗങ്ങളുടെ അനുമതി ലഭ്യമായാൽ ഉടൻ നിർമ്മാണം ആരംഭിക്കും. മാർച്ച് 1 ന് ശേഷം ആരംഭിക്കാൻ സാധിക്കും എന്നതാണ് പ്രതീക്ഷ.
കൃപേഷിന്റെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന പുതിയ ഭവനത്തിനായി ദിനങ്ങളെണ്ണി നമുക്ക് കാത്തിരിക്കാം…
കാസർഗോഡ് കൃപേഷിന്റെ ഭവനം എന്റെ ഓഫീസിൽ നിന്നും ആർക്കിടെക്ടും സംഘവും സന്ദർശിച്ചു.പുതിയ ഭവനം നിർമ്മിക്കുന്നതിനുള്ള…
Posted by Hibi Eden on Monday, February 25, 2019


