തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽ ശാല സർക്കാർ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതി. യുവാവ് മരിച്ചത് ചികിത്സ ലഭിക്കാതെ എന്നാണ് പരാതി. വിളപ്പിൽശാല കൊല്ലംകോണം സ്വദേശി ബിസ്മിനാണ് മരിച്ചത്. ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ശ്വാസം മുട്ടലിനെ തുടരാനാണ് ബിസ്മിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വച്ച് പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ആശുപത്രിയിൽ വച്ച് ബിസ്മിന് അസ്വസ്ഥത പ്രകടിപ്പിക്കുന്നതും സഹായം തേടുന്നതും ദൃശ്യങ്ങളിലുണ്ട്. 19 നാണ് ബിസ്മിൻ മരിച്ചത്.
കൊല്ലംകോണം സ്വദേശിയായ ബിസ്മിറിന്റെ മരണത്തിലാണ് ഭാര്യ ജാസ്മിൻ ഡിഎംഓയ്ക്ക് പരാതി നൽകിയത്. ഈ മാസം 19ന് രാത്രി ഒരു മണിക്ക് ശ്വാസതടസ്സമുണ്ടായ ബിസ്മിറിനെ ഭാര്യ സ്കൂട്ടറിൽ വിളപ്പിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ വാതിൽ തുറക്കാൻ പോലും ഏറെ സമയമെടുത്തെന്നും സിപിആർ പോലും നൽകിയില്ലെന്നുമാണ് പരാതി. ആവി പിടിക്കാൻ നിർദേശിക്കുക മാത്രമാണ് ആശുപത്രി ജീവനക്കാർ ചെയ്തതെന്നും ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടിട്ടും പ്രാഥമിക ചികിത്സ നൽകിയില്ലെന്നുമാണ് ആരോപണം.മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ബിസ്മിർ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഉടൻ മെഡിക്കൽ കോളേജിലേക്ക് അയച്ചെന്നാണ് വിളപ്പിൽ സർക്കാർ ആശുപത്രിയുടെ വിശദീകരണം.


