തിരുവനന്തപുരം: സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.ധനമന്ത്രി അവതരിപ്പിക്കാനൊരുങ്ങുന്നത് വിശ്വാസ്യതയില്ലാത്ത ബജറ്റാണെന്ന് സതീശന് പറഞ്ഞു.
പേരിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കാന്‍ പോകുന്നത്. ഓട പണിയാന്‍ കാശില്ലാത്ത സര്‍ക്കാര്‍ എന്തിനാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും സതീശന് ചോദിച്ചു.
ട്രഷറിയില്‍ ഒരു ലക്ഷം രൂപയുടെ ബില്ല് പോലും പാസാകാത്ത അവസ്ഥയാണ്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിക്കിടക്കുകയാണ്. മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ആളുകള്‍ ജീവനൊടുക്കുകയാണ്.
രൂക്ഷമായ വിലക്കയറ്റം കൊണ്ട് ആളുകള്‍ പൊറുതിമുട്ടുകയാണ്. സര്‍ക്കാരിനെക്കൊണ്ട് എല്ലാത്തിനും എണ്ണിയെണ്ണി മറുപടി പറയിക്കുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.


