തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. പാര്‍ട്ടി ഇക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ല. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നത് നല്ലതാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി എം സുധീരന് പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥി ചര്‍ച്ച നടന്നിട്ടില്ല.
താന്‍ മത്സരിക്കുന്നില്ലെന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും സുധീരന് കാസര്‍കോട് പറഞ്ഞു. കേരളത്തിലെ സ്ഥാനാര്‍ഥികള്‍ ആരെല്ലാം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികും പ്രതികരിച്ചു. എം.എൽ.എമാർ മത്സരിക്കണമോയെന്ന കാര്യത്തിലും മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടില്ല. കോണ്‍ഗ്രസ് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും മുകുള്‍ വാസ്നിക് കോട്ടയത്ത് പറഞ്ഞു.

