തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും. രാവിലെ ഒമ്പത് മണിക്ക് ഗവര്‍ണര്‍ പി സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ ഊന്നൽ നവകേരള നിര്‍മ്മാണമായിരിക്കും. നയപ്രഖ്യാപനത്തിന് ശേഷം നിയമസഭ പിരിയും.
31നാണ് സംസ്ഥാന ബജറ്റ് അവതരണം. നയപ്രഖ്യാപനമേലുളള നന്ദിപ്രമേയചര്‍ച്ചക്കും ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചക്കുമായി മൂന്ന് ദിവസം വീതം നീക്കിവച്ചിട്ടുണ്ട്. ഒമ്പത് ദിവസം നീണ്ട് സഭാസമ്മേളനം ഫെബ്രുവരി ഏഴിന് സമാപിക്കും.

