മൂവാറ്റുപുഴ: മൂല്യാധിഷ്ടിത രാഷ്ട്രീയം തിരിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. മുന്‍ മൂവാറ്റുപുഴ എം.എല്‍. എ. പെണ്ണമ്മ ജേക്കബിന്റെ സ്മരണാര്‍ത്ഥം പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ 2018 ലെ പുരസ്കാരം ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗങ്ങള്‍ വര്‍ദ്ദിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സുധീരന് പറഞ്ഞു.

വി.എം സുധീരനില്‍ നിന്നും പെണ്ണമ്മ ജേക്കബ് ഫൗണ്ടേഷന് പുരസ്കാരം ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് സ്വീകരിക്കുന്നു
ചടങ്ങില്‍ ഫൗണ്ടേഷന് ചെയര്മാന് പ്രൊ. ബേബി. എം. വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ആന്റണിജോണ്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ ജോണി നെല്ലൂര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മഞ്ജു സിജു, പ്രഥമജേക്കബ് അവാര്‍ഡ്ജേതാവും ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് എം.ഡിയുമായ ജോണ്‍കുര്യാക്കോസ്, ഡെയ്സിജേക്കബ്, അഡ്വ. അമ്പിളി ജേക്കബ്, കെ.എം.കുര്യാക്കോസ്, കെ.സി ജോര്‍ജ്ജ്, എല്‍ദോ വട്ടക്കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്


