ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക്

കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ 2018-ലെ സോഷ്യല്‍ എക്സലന്‍സ് അവാര്‍ഡിന് പ്രമുഖ വ്യവസായിയും വീ-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അര്‍ഹനായി. അവയവദാനം ഉള്‍പ്പെടെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.മേയ് 13-ന് രാവിലെ 11 മണിക്ക് പനമ്പിള്ളി നഗര്‍ ഹോട്ടല്‍ അവന്യു സെന്ററില്‍ നടക്കുന്ന ഹൃദയസംഗമം-2018-ന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. പ്രശംസാപത്രവും സ്വര്‍ണപ്പതക്കവും അടങ്ങുന്നതാണ് പുരസ്‌കാരം.

Read Previous

വരാപ്പുഴ കസ്റ്റഡി മരണം; ആലുവ റൂറൽ എസ് പി ആയിരുന്ന എ വി ജോർജിനെ സസ്‌പെൻഡ് ചെയ്തു

Read Next

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി.പി.എമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ സി.പി.എം കുടുക്കിയതാണെന്ന്

Leave a Reply

error: Content is protected !!