ഒടിപി ചോദിച്ച് പല വ്യാജ കോളുകളും പലര്‍ക്കും ലഭിക്കുന്നുണ്ട്. ഇതുമൂലം ബാങ്ക് അക്കൗണ്ടില്‍ നിന്നും പലര്‍ക്കും പണം നഷ്ടമായിട്ടുമുണ്ട്. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി പല ആപ് വഴിയും ഒടിപി പലരും ഷെയര്‍ ചെയ്യുന്നതാണ് പണം നഷ്ടമാകുന്നതിന്റെ കാരണങ്ങള്‍. ഒടിപി മറ്റൊരാളുമായി പങ്കുവയ്ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായിട്ടാണ് കേരള പോലീസ് എത്തിയത്.
പതിവുപോലെ സിനിമ ഡയലോഗ് ഉള്‍പ്പെടുത്തി കേരള പോലീസ് ട്രോളും ഇറക്കി. ഇത്തവണ കുമ്പളങ്ങി നൈറ്റ്സിലെ സിമി ഷമ്മിയോട് പറയുന്ന ഡയലോഗാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് വര്‍ധിക്കുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പുകള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് കേരള പോലീസിന്റെ ഈ നടപടി.
അതീവ സുരക്ഷാ ആവശ്യമുളള ഇടപാടുകള്‍ക്ക് നല്‍കപ്പെടുന്നതായ ഒടിപി നമ്പര്‍ യാതൊരു കാരണവശാലും മറ്റ് വ്യക്തികള്‍ക്ക് നല്‍കരുത്. ഉത്തരവാദിത്വപ്പെട്ട ആരും ഈ നമ്പര്‍ നിങ്ങളോട് ചോദിക്കില്ല. കേരള പോലീസ് പറയുന്നു. ബാങ്ക് മാനേജരല്ല റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയാലും ഒടിപി ഞാന്‍ പറഞ്ഞുതരില്ലെന്ന് സിമി മോള് ഷമ്മിയോട് പറയുന്നതാണ് ട്രോള്‍.


