കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണം തടയാന്‍ താല്പര്യമില്ലെന്ന് ഹൈക്കോടതി. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്കി. ടിഒ സൂരജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍ കേസില്‍ അകത്തും പുറത്തുമുള്ള വമ്പന്‍ സ്രാവുകള്‍ക്ക് തിരിച്ചടിയാവും.