പാലക്കാട് വടക്കാഞ്ചേരിയിൽ സിനിമയിലെ പോലെ കാർ തടഞ്ഞു നിർത്തി പോത്തുകളെ മോഷ്ടിച്ചു. കോയമ്പത്തൂർ ദേശീയപാതയിൽ നിന്നും കവർന്ന പോത്തുകളെ മറ്റെരു സ്ഥലത്ത് ഉപേക്ഷിച്ച. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചീരക്കുഴ സ്വദേശികളായ ഷമീർ, ഷാജർ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ പുലർച്ചെ നാലോടെ വിശാഖപട്ടണത്ത് നിന്ന് കായംകുളത്തേക്ക് പോത്തുകളെ കയറ്റിവന്ന ട്രക്ക് വടക്കാഞ്ചേരിയിൽ എത്തിയപ്പോഴാണ് സംഭവം. വിശാഖപട്ടണത്ത് നിന്നും കായംകുളത്തേക്ക് പോത്തുകളുമായി പോയ ലോറി വടക്കഞ്ചേരിയിലെത്തിയപ്പോൾ കാറിലും ജീപ്പിലും, ബൈക്കിലുമായി എത്തിയ 10 അംഗ സംഘം ലോറി തടഞ്ഞ് നിർത്തി അൻപതോളം പോത്തുകളുമായി കടന്നുകളയുകയായിരുന്നു. 4 കിലോമീറ്റർ അപ്പുറത്തുള്ള വേങ്ങശ്ശേരിയിൽ പോത്തുകളെ ഇറക്കി ദേശീയപാതയിൽ ലോറി ഉപേക്ഷിച്ചു.ലോറിയിൽ ലുണ്ടായിരുന്ന വിശാഖപട്ടണം സ്വദേശികളായ ഡ്രൈ വരെയും, ക്ലീനറെയും 4 മണിക്കൂറോളം വടക്കഞ്ചേരി ടൗണിലൂടെ കറക്കിയ ശേഷം റോട്ടിൽ ഇറക്കിവിട്ടു.


