കൊല്ലം എസ്.എന്‍ കോളെജ് സുവര്‍ണ ജൂബിലി ഫണ്ടു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരിക്ക് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം കോടതിയിലേക്ക് സമര്‍പ്പിക്കാനുള്ള അനുമതി അദ്ദേഹം നല്‍കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ 11 മണിയോടുകൂടി കൊല്ലം സി.ജെ.എം. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനമായത്. വെട്ടിപ്പ്, വിശ്വാസവഞ്ചന, ചതി, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് വെള്ളാപ്പള്ളിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.
Home Crime & Court എസ്.എന്‍ കോളെജ് ഫണ്ടു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

