ഓങ്ങല്ലൂർ മരുതൂർ പുലാശ്ശേരിക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം. 38 പവൻ സ്വർണവും 16,000 രൂപയും നഷ്ടപ്പെട്ടതായി പരാതി. അബുബക്കറിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി ആവശ്യത്തിനായി തൃശൂരിൽ പോയതായിരുന്നു അബൂബക്കറും കുടുംബവും. കഴിഞ്ഞദിവസം ആശുപത്രി ആവശ്യത്തിനായി അബൂബക്കറും കുടുംബവും തൃശ്ശൂരിലേക്ക് പോയിരുന്നു. തിരിച്ചുവരാൻ വൈകിയതോടേ ബന്ധുവീട്ടിൽ താമസിച്ചു.
രാവിലെ ജോലിക്കാരി എത്തിയപ്പോൾ വീടിൻറെ വാതിൽ പൊളിച്ച നിലയിൽ കണ്ടു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഉടനെ തന്നെ ജോലിക്കാരി അബൂബക്കറെ വിളിച്ച് വിവരമറിയിച്ചു. തുട൪ന്ന് നടന്ന പരിശോധനയിലാണ് മോഷണം നടന്നതായി അറിഞ്ഞത്. അബൂബക്കറിന്റെ പരാതിയെത്തുടർന്ന് പട്ടാമ്പി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഷൊർണൂർ ഡിവൈ.എസ്.പി. ഹരിദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.ഞായറാഴ്ച പുലർച്ചെ ഒന്നിനും രണ്ടിനും ഇടക്കാണ് മോഷണ പരമ്പര നടന്നത്. മോഷണത്തിന് പിന്നിൽ ആസൂത്രിത കവർച്ചാ സംഘമാണെന്നാണ് പൊലീസ് നിഗമനം. ഡോഗ് കാഡും പരിശോധന നടത്തി. മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്വാക്ഡിനെ നിയോഗിച്ചിരിക്കുകയാണ്.


