എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രഖ്യാപിച്ചേക്കും. മൂല്യനിര്‍ണ്ണയം കഴിഞ്ഞതിനാല്‍ ഇതിനുള്ള സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ദിവസം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായിരുന്നു. കണ്ടെയ്ന്മെന്റ് സോണുകളിലെ മൂല്യനിര്‍ണ്ണയം വൈകിയതാണ് ഫല പ്രഖ്യാപനം വൈകാന്‍ കാരണം.
മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഫലപ്രഖ്യാപനം നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ചിരുന്നു. പ്ലസ് വണ്‍ പ്രവേശനം നടക്കാത്തതിനാല്‍ ഇതിലേക്കുള്ള ക്ലാസുകള്‍ തുടങ്ങാനായിട്ടില്ല.
അതിനാല്‍ ഫലപ്രഖ്യാപനം എത്രയും വേഗം നടത്തി പ്ലസ് വണ്‍ പ്രവേശനം ഉടന്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.


