ജി. സുകുമാരന്‍ നായരെ വീണ്ടും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് സുകുമാരന്‍ നായരെ വീണ്ടും തെരഞ്ഞെടുത്തത തുടര്‍ച്ചയായ നാലാം തവണയാണ് സുകുമാരന്‍ നായര്‍ എന്‍എസ്എസ് തലപ്പത്തെത്തുന്നത്.
ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണ പണിക്കരുടെ നിര്യാണത്തെ തുടര്‍ന്നാണ് സുകുമാരന്‍ നായര്‍ സ്ഥാനം ഏറ്റെടുക്കുന്നത്.2011 ജൂണ്‍ 25-നാണ് പി.കെ. നാരായണപ്പണിക്കരുടെ പിന്‍ഗാമിയായി സുകുമാരന്‍ നായരെ തിരഞ്ഞെടുത്തത്.
ഡയറക്ടര്‍ ബോര്‍ഡിലേക്കും അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തിട്ടുണ്ട്. കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് എന്‍എസ്എസ് ബജറ്റ് സമ്മേളനം കൂടിയത്.


