തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫലംപ്രഖ്യാപനത്തിന് തലേ ദിവസം ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇത്. സിനിമാതാരം ജയസൂര്യയും ഒരു കൊച്ചു പെണ്‍കുട്ടിയുമാണ് ദൃശ്യങ്ങളിലുള്ളത്. ആരാണ് വിജയിക്കുകയെന്ന താരത്തിന്റെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറയാന്‍ എനിക്ക് പ്രായമായില്ലെന്നും നാളെ പ്രായമായ ശേഷം മറുപടി പറയാമെന്നുമാണ് കുഞ്ഞിന്റെ നിഷ്കളങ്കമായ മറുപടി.

