തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളിലെ തകരാറുകള്‍ക്ക് കാരണം കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

അതേസമയം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തകരാര്‍ സംഭവിച്ച വോട്ടിങ് മെഷീനുകള്‍ നാമമാത്രമാണെന്നും ശതമാന കണക്കില്‍ ഇത് 0.44 മാത്രമാണെന്നും മീണ പറഞ്ഞു. 38,003 വോട്ടിംഗ് യന്ത്രങ്ങളില്‍ 397 എണ്ണത്തില്‍ മാത്രമാണ് ഇത്തവണ തകരാര്‍ സംഭവിച്ചത്. അതേസമയം വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ ആരോപിച്ചവര്‍ക്കെതിരെ കേസെടുത്തതിനോട് യോജിക്കുന്നില്ലെന്നും മീണ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


