കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വോട്ടെടുപ്പ് മെഷീനിലെ അപാകതയെക്കുറിച്ച് പരാതിപ്പെട്ടയാള്‍ക്കെതിരെ കേസെടുക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണെന്നും ടിക്കാറാം മീണയുടെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് പോലും അസഹിഷ്ണുതയോടെ പെരുമാറുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. തലശ്ശേരിയിലും കൂത്തുപറമ്പിലുമടക്കം പി ജയരാജന്റെ മണ്ഡലത്തില്‍ വ്യാപക കള്ളവോട്ട് നടന്നതായും കെപിസിസി അധ്യക്ഷന്‍ ആരോപിച്ചു. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വലിയ വിജയം നേടുമെന്നും മുല്ലപള്ളി കൂട്ടിച്ചേര്‍ത്തു.


