തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 14 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് കൂടിയത്. ആഗോള വിപണിയില്‍ വില വര്‍ധിക്കുന്നതാണ് ആഭ്യന്തര വിപണിയിലും വിലവര്‍ധനവിന് ഇടയാക്കുന്നതെന്നാണ് സൂചന. ഒരു മാസത്തിനിടെ പെട്രോളിന് 2.46 രൂപയും ഡീസലിന് 3.27 രൂപയും വര്‍ധിച്ചു.
- പെട്രോള്‍, ഡീസല്‍ വില
തിരുവനന്തപുരം – പെട്രോള്‍ 78.57 രൂപ, ഡീസല്‍ 71.49 രൂപ
കോഴിക്കോട് – പെട്രോള്‍ 77.74, ഡീസല്‍ 70.73
തൃശ്ശൂര്‍ – പെട്രോള്‍ 77.59, ഡീസല്‍ 70.51
ആലപ്പുഴ – പെട്രോള്‍ 77.80, ഡീസല്‍ 70.76
കൊച്ചി – പെട്രോള്‍ 77.45, ഡീസല്‍ 70.43
പാലക്കാട് – പെട്രോള്‍ 77.91, ഡീസല്‍ 70.79
കണ്ണൂര്‍ – പെട്രോള്‍ 77.70, ഡീസല്‍ 70.69
ഇടുക്കി – പെട്രോള്‍ 78.05, ഡീസല്‍ 70.96
കൊല്ലം – പെട്രോള്‍ 78.20, ഡീസല്‍ 71.14