തിരുവനന്തപുരം: പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് എയര്‍ ഇന്ത്യ വിമാനത്തില്‍ തിരിച്ചെത്തിയ കേരളത്തില്‍ നിന്നുള്ള മൂന്ന് എംപിമാരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഡിഎംഒമാര്‍ നിര്‍ദ്ദേശം നല്കി. എന്‍.കെ.പ്രേമചന്ദ്രന്, രാജ്മോഹന്‍ ഉണ്ണിത്താന്, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കാണ് ക്വാറന്റൈന് നിര്‍ദ്ദേശിച്ചത്.
പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും പൊതുജനങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. ദുബായിയില്‍ നിന്നും ഡല്‍ഹി വഴി കേരളത്തിലേക്ക് എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി ഇറങ്ങിയത്. ഇതാണ് ക്വാറന്റൈനില്‍ വിടാന്‍ കാരണമെന്നാണ് സൂചന. അതേസമയം ഇതേ വിമാനത്തില്‍ വന്ന കെ.സുധാകരന്, അടൂര്‍ പ്രകാശ് എന്നീ എംപിമാര്‍ക്ക് ക്വാറന്റൈന് നിര്‍ദ്ദേശിച്ചിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ കാര്യമായ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് കെ.സുധാകരന് പ്രതികരിച്ചു.