കോഴിക്കോട് :കക്കാടംപൊയില്‍ ആനക്കല്ലുംപാറയില്‍ ബൈക്ക് കൊക്കയില്‍ മറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്.
കക്കാടംപൊയിലില്‍നിന്ന് കൂമ്പാറ ഭാഗത്തേക്ക് പുറപ്പെടുകയായിരുന്ന ബൈക്ക് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.കഴിഞ്ഞ നവംബറില്‍ സ്കൂട്ടര്‍ മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ച അതേ സ്ഥലത്താണ് വീണ്ടും അപകടം നടന്നത്.


