പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി രാംനാരായണിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി.വിനോദ്, ജഗദീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രാംനാരായണിന്റെ മൃതദേഹം ജന്മനാടായ ഛത്തീഗ്സഗിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ബുധനാഴ്ചയാണ് ആൾക്കൂട്ടത്തിന്റെ അതിക്രൂരമർദ്ദനത്തിന് ഇരയായി രാംനാരായൺ കൊല്ലപ്പെട്ടത്. ആദ്യദിവസങ്ങളിൽ പിടികൂടാൻ കഴിയാത്തതിനെ തുടർന്ന് പലരും രക്ഷപ്പെട്ടെന്നാണ് സംശയമാണ് ഉയരുന്നത്. ഇവർക്കായി തമിഴ്നാട്ടിൽ ഉൾപ്പെടെ അന്വേഷണം നടത്താനാണ് തീരുമാനം. മർദ്ദനത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാൻ കഴിയാത്തതും വീഴ്ചയായി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുകൾ ഇതിനകം നശിപ്പിക്കപ്പെട്ടിരിക്കാമെന്നാണ് നിഗമനം.
വാളയാറില്‍ നടന്നത് ആള്‍ക്കൂട്ട കൊലപാതകമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കേരളം പുലര്‍ത്തുന്ന ക്രമസമാധാന മാതൃകയില്‍ ആക്ഷേപം ഉന്നയിക്കാനാണ് ഈ സംഭവം. കൊലപാതകം അങ്ങേയറ്റം വേദനിപ്പിക്കുന്നതും പ്രതിഷേധമറിയിക്കേണ്ടതുമാണ്. സംഘപരിവാര്‍ ക്രൂരത പുറത്ത് വന്നിരിക്കുകയാണെന്നും ഇരയുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു.’പ്രതികളുടെ പശ്ചാത്തലം ആര്‍എസ്എസിന്റേത്. പല ക്രിമിനല്‍ കേസുകളിലും പ്രതികളായവരാണ് ഈ കൊലപാതകം നടത്തിയിട്ടുള്ളത്. ഇവരുടെ ക്രൂരത സോഷ്യല്‍മീഡിയയില്‍ പുറത്തുവന്നിട്ടുണ്ട്. പാലക്കാട് ക്രിസ്മസ് കരോളിനെതിരായ ആക്രമണവും ഇതിന്റെ ഭാഗമാണ്. ഇരയുടെ കുടുംബത്തോടൊപ്പം സര്‍ക്കാര്‍ കാണും. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കും. മൃതദേഹം ഇന്ന് വിമാനത്തില്‍ കൊണ്ടുപോയി.’ അര്‍ഹമായ ധനസഹായം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. മൃതദേഹം കൊണ്ടുപോകാനുള്ള തുക അനുവദിച്ചത് സര്‍ക്കാരാണെന്നും ഒരു സിപിഎം പ്രവര്‍ത്തകനും കുറ്റകൃത്യത്തില്‍ പങ്കുചേര്‍ന്നിട്ടില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.


