തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് കൃത്യമായ മറുപടി നൽകാതെ ഒളിച്ചു കളിക്കുകയാണെന്ന് ആരോപണം. വിവരാവകാശ പ്രവർത്തകനായ നവാസ് പായിച്ചിറ വിവരാവകാശ നിയമപ്രകാരം നൽകിയ 22 പ്രധാന ചോദ്യങ്ങൾക്കും ഉപചോദ്യങ്ങൾക്കും ഒറ്റ വരി മറുപടിയാണ് സർക്കാർ നൽകിയിട്ടുള്ളത്.
ഒക്ടോബർ 25-നാണ് നവാസ് പായിച്ചിറ വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്. സാധാരണ ലഭിക്കുന്നതിനേക്കാൾ അസാധാരണമായ വേഗത്തിൽ ഒരാഴ്ചക്കുള്ളിൽ സർക്കാർ മറുപടി നൽകി. എന്നാൽ, പദ്ധതിയിൽ ഒപ്പിട്ട ശേഷവും, ഈ വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണ്, അതിനാൽ മറുപടി നൽകാനാവില്ല എന്നാണ് മറുപടി ലഭിച്ചത്.


