മന്ത്രിമാർ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്ന് കോൺഗ്രസ് നേതാവ്
കെ മുരളീധരൻ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി എൻ വാസവനിലേക്കും അന്വേഷണം എത്തും. ഹൈക്കോടതി നിരീക്ഷണം ഉള്ളതിനാലാണ് അന്വേഷണം ഇത്രയൊക്കെ എത്തിയത്. ഇല്ലെങ്കിൽ നേരത്തെ അന്വേഷണം ആവിയായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികള്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.അച്ചടക്കമുള്ള പ്രവര്‍ത്തകരായി പാര്‍ട്ടിക്കൊപ്പം ഒറ്റക്കെട്ടായി അണിചേരണം. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ ലീഗിന്റെ അതൃപ്തി ജില്ലാ കമ്മിറ്റിയുമായി സംസാരിച്ച ശേഷം പരിശോധിക്കുമെന്നും സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു. ശബരിമല വിശ്വാസികളുടെ പ്രതിഷേധം യുഡിഎഫിനുള്ള വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

