തിരുവനന്തപുരം: കേരളത്തിന് മഹാപ്രളയത്തില്‍ സംഭവിച്ചത് 31,000 കോടി രൂപയിലധികം നഷ്ടമാണ്. ഇത് നികത്താന്‍ കൃത്യമായ സഹായം നല്‍കുന്നതിന് പകരം കേന്ദ്രം ഗുരുതരമായ അലംഭാവം കാണിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം ചോദിച്ച അയ്യായിരം കോടി രൂപയുടെ പാക്കേജില്‍പ്പോലും ഇനിയും തീരുമാനമായിട്ടില്ലെന്നും പിണറായി പറഞ്ഞു.പ്രളയകാലത്ത് ഏകോപനം ഉണ്ടാക്കാന്‍ കഴിഞ്ഞത് ദൃഢമായ മതനിരപേക്ഷതയുടെ ഫലമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.. നവോത്ഥാനമൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്ന ജനതയാണ് നമ്മള്. ആ കൂട്ടായ്മയില്‍ വിശ്വസിച്ച് മുന്നോട്ട് പോകണം. അതിനെ തകര്‍ക്കാന്‍ ശക്തികള്‍ മുന്നോട്ടുവന്നാല്‍ അതിനെ നേരിടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പുനര്‍നിര്‍മാണത്തിന് വേണ്ട സഹായം കേന്ദ്രം കൃത്യമായി നല്‍കുന്നില്ല. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രളയകാലത്ത് കേരളം സന്ദര്‍ശിച്ചതാണ്. നാശനഷ്ടങ്ങളെക്കുറിച്ച് അവര്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. സ്വാഭാവികമായും കേന്ദ്രസഹായം ലഭിയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ അര്‍ഹതപ്പെട്ടത് ഇനിയും കിട്ടിയില്ല. മാത്രമല്ല, സഹായിക്കാന്‍ തയ്യാറായി മുന്നോട്ടു വന്ന യുഎഇയെപ്പോലുള്ള രാജ്യങ്ങളുടെ സഹായം വേണ്ടെന്ന നിലപാടെടുമെടുത്തു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കിട്ടുമായിരുന്ന വലിയ തുകയാണ് ഇതുവഴി നഷ്ടമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

