ബംഗളൂരു: ഒടുവിൽ മാത്യൂ ടി. തോമസ് രാജിവയ്ക്കുമെന്നും കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകുമെന്നും ജനതാദള്‍-എസ് ദേശിയ നേത്യത്വം പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ രണ്ടു എംഎല്‍എമാര്‍ മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കുവയ്ക്കുമെന്ന മുന്‍ ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയുടെ പ്രഖ്യാപനം.
പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് മാത്യൂ ടി. തോമസ് രാജിവച്ച് കൃഷ്ണന്‍കുട്ടി മന്ത്രിയാകട്ടെ എന്ന തീരുമാനത്തിലെത്തിയത്.മന്ത്രി സ്ഥാനത്തെ ചൊല്ലി കടുത്ത ഭിന്നതയിലായിരുന്നു ജനതാദൾ ഘടകം. പാര്‍ട്ടി പറഞ്ഞപ്പോള്‍ മുന്‍പും മാത്യൂ ടി. തോമസ് മന്ത്രിപദവി ഒഴിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തര്‍ക്കങ്ങളില്ലെന്നും ഡാനിഷ് അലി പറഞ്ഞു.
പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. മാത്യൂ ടി.
തോമസ് രാജിവച്ച് പകരം കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്ന കാര്യം എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പാര്‍ട്ടി സംസ്ഥാന നേതൃത്വം ഒൗദ്യോഗികമായി ഉടന്‍ കത്തു നല്‍കുമെന്നും ഡാനിഷ് അലി പറഞ്ഞു.


