തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിനുള്ളിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി വിനു(24)വാണ് മരിച്ചത്.കുടെ ഉണ്ടായിരുന്ന എളനാട് സ്വദേശി മിഥുനെ (17) ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് തുരങ്കത്തിനുള്ളിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടം.


