മരട് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഫഌറ്റ് പൊളിക്കാന്‍ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടെന്നും കോടതി. കേരളത്തില്‍ എല്ലാ നിയമലംഘനങ്ങളും പരിശോധിക്കേണ്ടിവരും. കേരളം നിയമലംഘകരെ സംരക്ഷിക്കുന്നുവെന്നും കോടതി വിമര്‍ശിച്ചു. മരട് കേസില്‍ വെള്ളിയാഴ്ച ഉത്തരവിറക്കുമെന്നും കോടതി.
പ്രളയത്തില്‍ എത്രപേര്‍ മരിച്ചെന്ന് അറിയില്ലേയെന്നും കോടതി ശകാരിച്ചു. കേരളത്തിനായി രാജ്യം മുഴുവന്‍ ഒന്നിച്ചുനിന്നതാണ്. ഇത്തരം തീരുമാനങ്ങള്‍ കൊണ്ടാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കോടതിയുടെ വിമര്‍ശനം. ചീഫ് സെക്രട്ടറിയെ കോടതി ശകാരിച്ചു.
കേരളത്തിന്റെ പദ്ധതി എന്താണെന്ന് സത്യവാങ്മൂലം കണ്ടാലറിയാം. ഫഌറ്റിലെ കുടുംബങ്ങളെ രക്ഷിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതാണ് സമീപനമെങ്കില്‍ സ്ഥിതി ഗുതുതരമായിരിക്കും. ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനം അംഗീകരിക്കാകില്ലെന്നും സുപ്രീംകോടതി.


