വയനാട് വെള്ളമുണ്ട കിണറ്റിങ്കലില്‍ ആറംഗ മാവോയിസ്റ്റ് സംഘമെത്തിയതായി വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. കിണറ്റിങ്കലില്‍ ഭക്ഷണശാല നടത്തുന്ന വീട്ടിലാണ് ഇന്ന് പുലര്‍ച്ചയോടെ മാവോയിസ്റ്റ് സ്ഥലമെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമടങ്ങുന്ന സായുധ സംഘം കിണറ്റിങ്കലില്‍ ഭക്ഷണശാല നടത്തുന്ന വീട്ടിലെത്തിയത്. ബെല്ലടിച്ച് വീട്ടുകാരെ ഉണര്‍ത്തിയ സംഘം ഭക്ഷണം ആവശ്യപ്പെട്ടു.
വീട്ടുകാരുടെ പരാതിയില്‍ പൊലീസ് സ്ഥലത്തെത്തി. പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ഭക്ഷണശാലയാണിത്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം നിരവില്പുഴയിലും സായുധസംഘമെത്തിയിരുന്നു.


