തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പി എസ് സിയില്‍നിന്ന് മാറ്റി കുടുംബശ്രീക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായിട്ടുള്ള നീക്കമാണ്. പി എസ് സി യുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന നീക്കങ്ങളാണിത്. പി എസ് സി യില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന യുവജനങ്ങളോടുള്ള വെല്ലുവിളിയാണീ നടപടി. വൈദ്യുതി ബോര്‍ഡിന്റെ ഈ തീരുമാനം തിരുത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആര്.സജിലാലും സെക്രട്ടറി മഹേഷ്കക്കത്തും ആവശ്യപ്പെട്ടു

