തിരുവനന്തപുരം: മഴക്കെടുതിമൂലം ബന്ധുവീടുകളിലേക്ക് മാറിതാമസിച്ച കുടുംബങ്ങള്‍ക്കും ധനസഹായം നല്കാന് സര്‍ക്കാര്‍ തീരുമാനം. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കഞ്ഞിപ്പുരകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും സഹായം ലഭിക്കുമെന്നാണ് വിവരം.
ക്യാമ്ബുകളില്‍ താമസിച്ച ഇതരസംസ്ഥാന തൊഴിലാളികളെയും പട്ടികയില്‍ ചേര്‍ക്കും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി.


