കൊച്ചി: നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. വിമാനത്താവളത്തില്‍ 28 ലക്ഷം രൂപയുടെ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്തിയ 3 പേര് അറസ്റ്റില്‍. ദുബായില്‍ നിന്ന് സ്വര്‍ണം കൊണ്ടുവന്ന ആലുവ സ്വദേശി, ഏറ്റുവാങ്ങാന്‍ വന്ന പേരാമ്പ്ര സ്വദേശിയായ അധ്യാപകന് ഉള്‍പ്പെടെ രണ്ടു പേരെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് ദുബൈയില്‍ നിന്ന് 28 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ആലുവ സ്വദേശി ശ്രമിച്ചത്.

