കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി വിധവകളെ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്നതിനും വിധവകളുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന ജനശക്തി വിധവാ സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വിധവാദിനാഘോഷം സംഘടിപ്പിച്ചു. വിധവാ ദിനാഘോഷ സമ്മേളനം ഗ്രാമസരാജ് ഫൗണ്ടേഷന് ചെയര്‍മാനും വിധവാ സംഘം ഉപദേശകസമിതി ചെയര്‍മാനുമായ എം.എന്‍. ഗിരി ഉത്ഘാടനം ചെയ്തു. വിധവാ സംഘം സംസ്ഥാന പ്രസിഡണ്ട് ശ്രീമതി ആലീസ് ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിധവാസംഘം ജനറല്‍ സെക്രട്ടറി കെ എസ് ഹീര ,ജയശ്രീ. വി.ആര്, വനജ, കെ.എസ് , ലീല , ശാന്ത, ഷഹീറ, ആരിഫ എന്നിവര്‍ പ്രസംഗിച്ചു. വിധവാ ദിനത്തിന്റെ ഭാഗമായി മുതിര്‍ന്ന വിധവ കളെ ആദരി ച്ചു. ശ്രീമതി ശാന്ത കേക്ക് മുറിച്ച് ആഘോഷപരിപാടി ഉത്ഘാടനം ചെയ്തു.

