തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണലിനുള്ള ആദ്യ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ തുറന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റൂമുകള്‍ തുറന്നത്. വോട്ടിംഗ് മെഷീനുകള്‍ വോട്ടെണ്ണുന്നിടത്തേക്ക് മാറ്റുക എന്നതാണ് അടുത്ത നടപടി. കനത്ത സുരക്ഷാ അകമ്ബടിയോടെയാണ് നടപടികള്‍ മുന്നോട്ട് പോകുന്നത്.

