തിരുവനന്തപുര: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് മുൻതൂക്കം. 16 സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. എൽഡിഎഫിന് നാലിടത്തു മാത്രമാണ് ലീഡുള്ളത്. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ടു നിൽക്കുകയാണ്. ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ ലീഡ് ചെയ്യുകയാണ്. ആലത്തൂരില്‍ ആദ്യ ലീഡ് ചെയ്ത പി.കെ ബിജു രണ്ടാം സ്ഥാനത്തേക്ക്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ഇപ്പോള്‍ ലീഡ് ചെയ്യുന്നു.
സിറ്റിങ് എം.പി എ സമ്പത്തിനെ പിന്നിലാക്കി ആറ്റിങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ഒന്നാം സ്ഥാനത്ത്. ആറ്റിങ്ങളിലെ ആദ്യ സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നത്.


