കാസര്‍കോട്: കേരളത്തിൽ യുഡിഎഫ് 1977 ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫിന് കിട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇത്തവണയെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കിട്ടുമെങ്കിൽ തന്നെ രണ്ട് സീറ്റിൽ മാത്രമാണ് ഇടത് മുന്നണിക്ക് സാധ്യതയെന്നും അത് ഏതൊക്കെ സീറ്റാണ് എന്ന് താൻ പറയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

