മാവേലിക്കര: സ്ടോംഗ് റൂം തുറക്കാൻ വൈകിയതിനാൽ മാവേലിക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങാൻ വൈകി. ആലപ്പുഴ എസ്ഡി കോളേജിലെ വോട്ടെണ്ണൽ നടപടിയാണ് വൈകിയത്. റൂം കുത്തിത്തുറക്കാൻ ആളും ഉപകരണങ്ങളും ഇല്ലാതിരുന്നതാണ് തടസമായത് .
ആലപ്പുഴ എസ് ഡി കോളേജിലാണ് കൗണ്ടിംഗ് ഉദ്യോഗസ്ഥർ അങ്കലാപ്പിലായത് . ഒടുവിൽ ഇരുമ്പ് പൈപ്പും ചുറ്റികയുമൊക്കെ സംഘടിപ്പിച്ച് ഉദ്യോഗസ്ഥർ തന്നെയാണ് ചങ്ങനാശേരി മണ്ഡലത്തിലെ സ്ട്രോംഗ് റൂമുകൾ ഏറെ പണിപ്പെട്ടാണ് തുറന്നത് .
മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശേരി, ചെങ്ങന്നൂർ, കുന്നത്തൂർ, കൊട്ടാരക്കര മണ്ഡലങ്ങളിലെ വോട്ടുകളാണ് എസ്ഡി കോളേജിൽ എണ്ണുന്നത്. കുട്ടനാട്, മാവേലിക്കര,പത്തനാപുരം മണ്ഡലങ്ങളിലെ വോട്ട് തിരുവമ്പാടി എച്ച്എസ്എസ്സി ലാ ണ് എണ്ണുന്നത്


